വാഷിങ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41ാമത് പ്രസിഡന്റായിരുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായിരുന്ന ബുഷ് 1989- 1993 കാലയളവിലാണ് ഈ പദവിയില്‍ ഇരുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ബുഷ് വിശ്രമ ജീവിതത്തിലായിരുന്നു. വെള്ളിയാഴ്ചരാത്രി 10 മണിയോടെയാണ് മരിച്ചത്.
അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണ വിവരം പുറത്തുവിട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ബാര്‍ബറ ബുഷ് എട്ട് മാസം മുമ്പ് മരിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: