കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ പൂജ ബംബര്‍ തമിഴ്നാട് തിരുനല്‍വേലി സ്വദേശി ഷണ്മുഖന് മാരിയപ്പന്. കോട്ടയത്തെ ഒരു തുണിക്കടയില്‍ സൂപ്പര്‍വൈസറാണ് ഷണ്മുഖന്.
കഴിഞ്ഞയാഴ്ച ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു മുന്നില ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നെടുത്ത വിഎ 489017 എന്ന ടിക്കറ്റാണ് ഷണ്മുഖന് ഭാഗ്യം കൊണ്ടുവന്നത്. 51 കാരനായ ഷണ്മുഖന് അവിവാഹിതനാണ്.
രണ്ടു സഹോദരന്മാരും ഒരു സഹോദരിയും അടങ്ങുന്നതാണ് ഇയാളുടെ കുടുംബം, പ്രാരാബ്ദക്കാരനായ ഇയാള്‍ വാടക വീട്ടിലാണ് കഴിയുന്നത്. സ്വന്തമായി സ്ഥലം വാങ്ങി ഒരു വീടുവെയ്ക്കണമെന്ന ചെറിയ ആഗ്രഹം മാത്രമാണ് തനിക്കുള്ളതെന്നും ഷണ്മുഖന് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: