തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തില്‍ എസ്എന്‍ഡിപി പങ്കെടുക്കും. പിണറായി വിജയനല്ല മുഖ്യമന്ത്രിയാണ് യോഗം വിളിച്ചതെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.’
എസ്എന്‍ഡിപിയുടെ നിലപാട് യോഗത്തില്‍ അറിയിക്കും. മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു തീരുമാനം.
അതേസമയം യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം വിശ്വാസികള്‍ക്കൊപ്പം നില്ക്കുന്ന നിലപാടായിരിക്കും എന്‍എസ്എസ് സ്വീകരിക്കുകയെന്ന് എന്‍എസ്എസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: