പമ്പ: ശബരിലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശികളായ രണ്ടു യുവതികളെ മരക്കൂട്ടത്തു നിന്ന് തിരിച്ചയച്ചു. പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പോലീസ് ഇവരുമായി ചര്‍ച്ച നടത്തിയശേഷം തിരിച്ചയയ്ക്കുകയായിരുന്നു.
ഉച്ചയോടെയാണ് ഇവര്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത്. കൃപാവദി, വിനോദിനി എന്ന് പേരുള്ള യുവതികളാണ് മലകയറാന്‍ മരക്കൂട്ടം വരെ എത്തിയത്. കൃപവദിക്ക് 38 വയസ്സാണ്. എന്നാല്‍ രണ്ടാമത്തെ യുവതിയെ കുറിച്ചുള്ള വിവരങ്ങളാണ് ലഭിച്ചിട്ടില്ല.
പമ്പ വരെ എത്തിയ ഇരുവരേയും പോലീസെത്തി കണ്ട്രോള് റൂമിലേക്ക് മാറ്റി ചര്‍ച്ച നടത്തിയശേഷം തിരിച്ചയയ്ക്കുകയായിരുന്നു. പോലീസ് കാണാതെ യുവതികള്‍ മരക്കൂട്ടം വരെ എങ്ങിനെയെത്തി എന്നത് വ്യക്തമായിട്ടില്ല. അതേസമയം യുവതികളെ തടഞ്ഞ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: