ഹിമാലയത്തില്‍ ശക്തമായ ഭൂകമ്പത്തിനു സാധ്യത

Saturday 1 December 2018 3:05 pm IST

ന്യൂദല്‍ഹി : ഹിമാലയന്‍ മേഖലയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട് . റിക്ടര്‍ സ്‌കെയിലില്‍ 8.5 തീവ്രതയിലോ അതിന് മുകളിലോ ഉള്ള ഭൂകമ്പം ഏതു സമയത്തുവേണമെങ്കിലും അനുഭവപ്പെടാമെന്നാണ് ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേപ്പാള്‍ മോഹന ഖോല, അതിര്‍ത്തിക്ക് സമീപത്തുള്ള ചോര്‍ഗാലിയ എന്നിവടങ്ങളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. 

ഇതു പ്രകാരം ഉത്തരാഖണ്ഡ് മുതല്‍ പശ്ചിമ നേപ്പാള്‍ വരെയുള്ള സ്ഥലങ്ങള്‍ ഭൂകമ്പ ഭീഷണി നേരിടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരത്തില്‍ ഒന്ന് നടന്നതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബെംഗളൂരു ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ഉദ്യോഗസ്ഥന്‍ സി. പി. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പഠനം നടത്തിയത്. ഇത്തരത്തില്‍ ശകതമായൊരു ഭൂകമ്പം നടന്നാല്‍ പ്രദേശത്ത് വന്‍ നാസ നഷ്ടത്തിനു കാരണമാവും.

ഹിമാലയന്‍ മേഖലയിലെ ജനസംഖ്യയും നിര്‍മാണ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരികയാണ് ഇതും പ്രകൃതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.