തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ മാധ്യമ വിലക്ക് അംഗികരിക്കാന്‍ സാധിക്കാത്തതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കിരിനിയമം കോണ്ട് കേരളത്തെ കയ്യിലെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ദുഷ് ചെയ്തികള്‍ പുറത്തു വരാതിരിക്കാണ് ഈ വിലക്കെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് വിലക്കും നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ട സാഹചര്യങ്ങളൊന്നുമില്ല. മാധ്യമ സ്വതന്ത്ര്യം ആരെങ്കിലും ഇല്ലാതാക്കിയിട്ടുണ്ടോ അവര്‍ക്കൊക്കെ ചുട്ടമറുപടി ലഭിച്ചിട്ടുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിയോട് ജനങ്ങള്‍ പ്രതികരിക്കുമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: