കൊച്ചി: പെട്രോള്‍, ഡീസല്‍ വില വന്‍തോതില്‍ കുറഞ്ഞിട്ടും മലയാള മാധ്യമങ്ങള്‍ കണ്ട മട്ടില്ല. രണ്ടു പൈസ കൂടിയപ്പോള്‍ വരെ പെട്രോള്‍, സീഡല്‍ വില കുത്തനെ കൂടിയെന്ന് വാര്‍ത്തയെഴുതിയവര്‍ വില കുറഞ്ഞത് പറയുന്നില്ല.
ആറാഴ്ച കൊണ്ട് പെട്രോള്‍ വില പത്തു രൂപയോളം കുറഞ്ഞു. ഇന്നലെയും 34 പൈസ കുറഞ്ഞു. ഡീസല്‍ വില ഇന്നലെ 37 പൈസ കുറഞ്ഞു. ആകെ എട്ടു രൂപയുടെ കുറവ്. ഒക്ടോബര്‍ ആദ്യം ഉയര്‍ന്ന വില ഒക്ടോബര്‍ അവസാനം താഴ്ന്നു തുടങ്ങി. ആറാഴ്ചയായി കുറയുന്നു. കഴിഞ്ഞ ദിവസം പാചകവാതക വിലയും കുറച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്സിഡി സിലിണ്ടറിന്റെ വില 6.52 രൂപയും സബ്സിഡിയില്ലാത്തതിന്റേത് 133 രൂപയും കുറച്ചു.
ഇന്നലെ, വിമാന ഇന്ധന വിലയും കുറച്ചു, 11 ശതമാനം. പ്രതിസന്ധിയിലായിരുന്ന ജെറ്റ് എയര്‍വെയ്സ്, എയര്‍ ഇന്ത്യ തുടങ്ങിയവയ്ക്കും ഇത് ആശ്വാസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: