പാലക്കാട്: സേവാഭാരതിയുടെ സംസ്ഥാന സമ്മേളനത്തിന് പാലക്കാട് മലമ്പുഴ കവിതാ ഓഡിറ്റോറിയത്തില്‍ തുടക്കം. ഇന്നലെ വൈകിട്ട് സംസ്ഥാന സമിതിയോഗം, പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം എന്നിവ നടന്നു. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ അമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു. രാഷ്ട്രീയ സേവാഭാരതി സംഘടനാ സെക്രട്ടറി രാഗേഷ് ജെയ്ന്‍, ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ. പ്രസന്നമൂര്‍ത്തി, ജനറല്‍ സെക്രട്ടറി എ.വി. ശങ്കരന് നമ്പൂതിരി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ സേവാഭാരതി നടത്തിയ പ്രവര്‍ത്തനങ്ങളും, തുടര്‍ന്നുള്ള പദ്ധതികളും ചര്‍ച്ച ചെയ്തു.
ഇന്ന് രാവിലെ 10ന് റിട്ട. ഡിജിപി ടി.പി. സെന്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ. പ്രസന്നമൂര്‍ത്തി അധ്യക്ഷനാകും. പാലക്കാട് നഗരസഭാവൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍, നരോത്തം ഷേക്സാരിയ ഫൗണ്ടേഷന് സീനിയര്‍ മാനേജര്‍ ഓജസ് പരേഖ്, സേവാഭാരതി സെക്രട്ടറി പി.ആര്. സജീവന് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സേവാഭാരതി സംഘടനാ സെക്രട്ടറി രാഗേഷ് ജെയ്ന്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: