ഭുവനേശ്വര്‍: ജെറോണ്‍ ഹെറ്റ്സ്ബര്ഗറുടെ ഹാട്രിക്കില്‍ ഹോളണ്ടിന് ലോകകപ്പ് ഹോക്കിയില്‍ ഗംഭീര തുടക്കം. പൂള് ഡി യിലെ ആദ്യ മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് മലേഷ്യയെ തകര്‍ത്തു.
12, 29, 60 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് ജെറോണ്‍ ഹാട്രിക്ക് തികച്ചത്. മൈക്രോ പ്രൂയിസര്, മിങ്ക് വാന്‍ ഡര് വീര്‍ഡന്‍, റോബര്‍ട്ട് കെമ്പര്മാന്, ബ്രിങ്ക്മാന്‍ എന്നിവര്‍ ഓരോ ഗോള്‍ നേടി.
പൂള് ഡിയിലെ രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാന് ജര്‍മനിയോട് പൊരുതിത്തോറ്റു. ശക്തമായ പോരാട്ടം കണ്ട് മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് പാക്കിസ്ഥാന് തോറ്റത്. 36-ാം മിനിറ്റില്‍ മാര്‍കോ മില്കാവുവാണ് ഗോള്‍ നേടിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: