കൊച്ചി: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം ഇന്ന് രാവിലെ ബിജെപി കോര്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല കേന്ദ്രീകരിച്ച് സമരം പിന്‍വലിച്ചെന്ന വാര്‍ത്ത തെറ്റാണ്. അത് ആരുടെയൊക്കയോ തെറ്റിദ്ധാരണയാണെന്നും ബിജെപി അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ ഭക്തര്‍ അനുവദിക്കില്ല. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കല്‍ സമരവുമായി ബിജെപി മുന്നോട്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: