അഭയകേസ്: അലോക് വര്‍മയ്‌ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

Sunday 2 December 2018 1:39 am IST

തിരുവനന്തപുരം: സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയ്‌ക്കെതിരെയുള്ള അഴിമതിയാരോപണം അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദേശിച്ചു. അഭയക്കേസ് രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ സിബിഐ കോടതി വിചാരണ കൂടാതെ വെറുതെവിട്ടതില്‍ പ്രതിയെ സഹായിക്കുന്ന നിലപാടെടുത്തതിനെ തുടര്‍ന്നാണ് നടപടി.  

പൂതൃക്കയിലിനെ വെറുതെവിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി എന്നിവര്‍ രേഖാമൂലം നിര്‍ദേശം നല്‍കിയിട്ടും അപ്പീല്‍ നല്‍കിയില്ല. ഇതിനു പിന്നില്‍ കൈക്കൂലിയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. അലോക് വര്‍മ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി സിബിഐ ഡയറക്ടര്‍ എം. നാഗേശ്വര റാവുവിന് നിര്‍ദ്ദേശം നല്‍കി. 

ഫാ. ജോസ് പൂതൃക്കയിലിനെ  വെറുതെവിട്ടതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി യിലെ അന്തിമവാദത്തിനിടെ സിബിഐ അപ്പീല്‍ നല്‍കാത്തതിനെക്കുറിച്ച് ചോദ്യമുയര്‍ന്നു. രണ്ടാംപ്രതിക്കെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജിയെ അനുകൂലിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി സിബിഐ സ്റ്റാന്‍ഡിങ്് കൗണ്‍സിലിനോട് ചോദിച്ചപ്പോള്‍ തനിക്ക് സിബിഐ നിര്‍ദേശമൊന്നുമില്ലെന്നാണ് പറഞ്ഞത്. ഇത് പ്രതിയെ സഹായിച്ചുവെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.