യുഎസ് വൈസ് പ്രസിഡന്റും ഇവാങ്ക ട്രംപും എത്തുന്നതിനു തൊട്ടുമുമ്പ്‌ മെക്‌സിക്കോയില്‍ സ്‌ഫോടനം

Sunday 2 December 2018 11:06 am IST

ഗ്വാഡലഹാര:  മെക്‌സിക്കോയിലെ യുഎസ് സ്ഥാനപതി കാര്യാലയത്തില്‍ സ്‌ഫോടനം. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപും എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ കോണ്‍സുലേറ്റിന്റെ മതില്‍ തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല. 

കെട്ടിടത്തിനു പുറത്തുനിന്ന് ഒരാള്‍ സ്‌ഫോടന വസ്തു എറിഞ്ഞശേഷം ഓടിക്കളഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. സംഭവത്തില്‍ മെക്‌സിക്കന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെക്‌സിക്കോ പുതിയ പ്രിസിഡന്റ് ആന്‍ഡ്രൂസ് മാനുവല്‍ ലോപസ് ഒബ്രഡോറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ശനിയാഴ്ചയാണ് ഇവാങ്കയും മൈക്ക് പെന്‍സും സ്ഥലതെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.