ന്യൂദല്‍ഹി : മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിലെ സിസിടിവികള്‍ ഒരു മണിക്കൂറോളം പ്രവര്‍ത്തിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. വൈദ്യുതി തകരാര്‍ മൂലമാണ് സിസിടിവികള്‍ പ്രവര്‍ത്തന രഹിതമായതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഭോപ്പാലിലെ ഇവിഎമ്മുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിലെ സിസിടിവികള്‍ വെള്ളിയാഴ്ച രാവിലെ 8.19നും 9.35നും ഇടയിലാണ് പ്രവര്‍ത്തന രഹിതമായത്. ഈ സമയത്ത് സ്ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍ഇഡി സ്ക്രീനും പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം ഇവിഎം സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിന് രണ്ട് ഉദ്യോഗസ്ഥരെ സ്ട്രോങ്ങിനു പുറത്തായി കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: