ന്യൂദല്‍ഹി: 2022ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാര്‍ഷികമാണ് 2022ല്‍, ഇതിനോടനുബന്ധിച്ച് ഉച്ചകോടി ഇന്ത്യയില്‍ നടത്താന്‍ അനുദിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹത്തിന് അംഗരാജ്യങ്ങള്‍ അംഗീകാരം നല്‍കുകയായിരുന്നു. അര്‍ജന്റീനയില്‍ നടക്കുന്ന 13ാമത് ജി20 ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
2021ല്‍ ജി20 ഉച്ചകോടി ഇന്ത്യയിലും, 2022ല്‍ ഇറ്റലിയില്‍ വെച്ചുനടത്താനുമാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മോദിയുടെ അഭ്യര്‍ത്ഥന ഇറ്റലി സ്വീകരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 2021ലെ ജി20 ഉച്ചകോടിയില്‍ ഇറ്റലി ആതിഥേയരാകും. 2019ല്ജപ്പാനിലും, 2020ല്‍ സൗദി അറേബ്യയില്‍ വെച്ചുമാണ് ഉച്ചകോടി നടത്തുന്നത്.
അതിനിടെ 2022ല്‍ ആതിഥേയരാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: