ന്യൂദല്‍ഹി : പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്ക് കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ രൂക്ഷ വിമര്‍ശനം. കര്‍താര്‍പൂര്‍ തീര്‍ത്ഥാടക ഇടനാഴി തടക്കല്ലിടല്‍ ചടങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുത്തത് ഇമ്രാന്‍ഖാന്റെ ഗൂഗ്ലിയുടെ ഫലമാണെന്ന് ഖുറേഷി പ്രസ്താവന നടത്തിയിരുന്നു. ഇതിനെയാണ് സുഷമ സ്വരാജ് രൂക്ഷമായി വിമര്‍ശിച്ചത്.
ഖുറേഷിയുടെ ഈ ഗൂഗ്ലി പ്രയോഗം സിഖ് വംശജരോടുള്ള അനാദരവാണ് പറഞ്ഞ സുഷമ ഇത് സമുഹത്തിനു മുന്നില്‍ നിങ്ങളെത്തനെ തുറന്നുകാട്ടുന്നതാണെന്നും കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ കര്‍താര്‍പൂരില്‍ എത്തിയത് ഗുരുദ്വാരയില്‍ പ്രാര്ത്ഥിക്കുന്നതിനായിരുന്നെന്നും കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. നിങ്ങള്ഡ ഗൂഗ്ലി മാത്രമാണ് കളിക്കുന്നത്. ഇതില്‍ ഞങ്ങള്‍ കുടുങ്ങില്ലെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: