കൊച്ചി : ശബരിമല കര്‍മ്മ സമിതിയുടെ സമര പരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര സംഘം. ശബരിമലയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച എംപിമാരുടെ സംഘം ശബരിമല കര്‍മ്മ സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.
കേന്ദ്ര എംപിമാരായ സരോജ് പാണ്ഡെ, പ്രഹ്ളാദ് ജോഷി, വിനോദ് സോങ്കര്‍, നളിന്‍ കട്ടീല്‍ എന്നിവരങ്ങുന്ന സംഘം വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍, സ്വാമി അയ്യപ്പദാസ്, നാരായണന് കുട്ടി എന്നിവരടങ്ങുന്ന കര്‍മ്മ സമിതി നേതാക്കളുമായാണ് ചര്‍ച്ച നടത്തിയത്.
ബിജെപി കോര്‍ കമ്മിറ്റി യോഗത്തിനു ശേഷമാണ് ചര്‍ച്ച നടത്തിത്. എംപി വി. മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള, ശോഭ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന് എന്നിവര്‍ കോര്‍ കമ്മിറ്റിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: