ന്യൂദല്‍ഹി : ദല്‍ഹി ചാന്ദിനി ചൗക്ക് നവ്യ ബസാറില്‍ നിന്ന് ആദായ നികുതി വകുപ്പ് നടത്തിയ തെരച്ചില്‍ 25 കോടി കണ്ടെത്തി. പ്രദേശത്തെ നിലവറയില്‍ നൂറോളം ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് പണം കണ്ടെത്തിയത്.
ചാന്ദിനി ചൗക്കിലെ കെമിക്കല്‍, ഗുട്ക, പഴം എന്നിവ വില്‍ക്കുന്നവരാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇവര്‍ ഹവാല ഇടപാടുകള്‍ നടത്തിയിരുന്നതായും സംശയിക്കുന്നുണ്ട്. ഹവാല ഇടപാടുകാരാണ് ഇത്തരത്തില്‍ ലോക്കറില്‍ പണം സൂക്ഷിക്കുന്നത്. ഇവര്‍ക്ക് അന്താരാഷ്ട്ര സംഘവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആദായ നികുതി ഉദ്യോഗസ്ഥരുടെ തെരച്ചിലില്‍ ഈ വര്‍ഷം കണ്ടെത്തുന്ന ഏറ്റവും വലിയ തുകയാണിത്. ഇതിനു മുമ്പ് ദക്ഷിണ ദല്‍ഹിയില്‍ നിന്നും 40 കോടിയുടെ അനധികൃത പണം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: