തിരുവനന്തപുരം : കേന്ദ്രത്തില്‍ നിന്നുള്ള പ്രളയ സഹായം നേടിയെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ പങ്കെടുത്തത് വെറും പന്ത്രണ്ടുപേര്‍ മാത്രം. സംസ്ഥാനത്ത് 32 എംപിമാര്‍ ഉള്ള സ്ഥാനത്താണ് ഇത്ര കുറവ് പേര് പങ്കെടുത്തത്.
കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് 20ഉം, രാജ്യസഭയിലേക്ക് പന്ത്രണ്ടും വീതം എംപിമാരാണ് ഉള്ളത്. ഇതില്‍ രണ്ടുപേര്‍ സംസ്ഥാനത്തില്ല. അതേസമയം മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജിപിയുടെ രാജ്യസഭാംഗമായ വി. മുരളീധരന് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തി.
എന്നാല്‍ പ്രളയ ബാധിത പ്രദേശങ്ങളിലെ എംപിമാരില്‍ ഭൂരിഭാഗവും, തലസ്ഥാനത്തെ രണ്ട് എംപിമാരും യോഗത്തിന് എത്തിയില്ല. കോണ്‍ഗ്രസ്സില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് മാത്രമാണ് യോഗത്തിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: