കുലാലംപൂര്‍: ഇന്ത്യയിലെ നിയമങ്ങള്‍ താന്‍ ലംഘിച്ചിട്ടില്ലെന്ന് മുസ്ലിം മതപ്രഭാഷകന് സക്കീര്‍ നായിക്ക്. മലേഷ്യന്‍ സംസ്ഥാനമായ പെരിലിസിന്റെ തലസ്ഥാനമായ കാംഗറിലെ പൊതു ചടങ്ങില്‍ പങ്കെടുക്കവേയാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
സമാധാനം പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ തന്നെ ലക്ഷ്യം വെയ്ക്കുകയായിരുനെന്നും സക്കീര്‍ നായിക്ക് അറിയിച്ചു.
മനുഷ്യത്വത്തിനുള്ള പരിഹാരങ്ങള്‍ പകര്‍ന്നു നല്‍കാനാണ് ശ്രമിച്ചത്. സാമാധാനം ആഗ്രഹിക്കാത്തവരൊന്നും എന്നെ ഇഷ്ടപ്പെട്ടിട്ടില്ല. താനൊരു മൗലിക വാദിയായ മുസ്ലിമാണ് അതില്‍ അഭിമാനമുണ്ടെന്നും സക്കീര്‍ നായിക്ക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: