സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതകരം: സെന്‍കുമാര്‍

Sunday 2 December 2018 6:11 pm IST
സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ച്, പുതിയ യൂണിറ്റുകളും ഉപകേന്ദ്രങ്ങളും തുടങ്ങണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് പി.എന്‍. ഈശ്വരന്‍ പറഞ്ഞു. സാമൂഹികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ശ്രമം വേണം. സാമൂഹികമായും, സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന നിരവധി കോളനികളുണ്ട്. അത്തരം കോളനികളുടെ ഉന്നമനത്തിന് പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: സേവാഭാരതിയുടെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമെന്നും സേവനങ്ങള്‍ക്കൊപ്പം അത് ജനങ്ങളെ അറയിക്കണമെന്നും റിട്ട. ഡിജിപി ടി.പി. സെന്‍കുമാര്‍. പുറത്തുനിന്ന് നോക്കുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നുംവിധമാണ് പ്രവര്‍ത്തനങ്ങള്‍. സേവാഭാരതിക്ക് നൊബേല്‍ സമ്മാനം ലഭിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മലമ്പുഴയില്‍ സേവാഭാരതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തിനു ശേഷം കേരളത്തിന്റെ പുനര്‍നിര്‍മാണം സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. എന്നാല്‍, സേവാഭാരതി അത് തുടങ്ങി. പ്രളയസഹായമായി ലഭിച്ച 3,000 കോടി രൂപയും കേന്ദ്രം അനുവദിച്ച 2,500 കോടി രൂപയും ഉള്‍പ്പെടെ 5,500 കോടി രൂപ കൈയിലുണ്ടായിട്ടും  കിടപ്പാടം  നഷ്‌പ്പെട്ട എത്രപേര്‍ക്ക് വീടുവച്ചു നല്‍കാന്‍ സര്‍ക്കാരിനായി? പ്രളയദുരിതം നേരിട്ടവര്‍ക്ക് മുന്‍ഗണനയനുസരിച്ച് സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് എന്തുകൊണ്ട് സാധിക്കുന്നില്ല? ഭഗവാന് ഒരു ശകുനിയെയാണ് നേരിടേണ്ടിവന്നതെങ്കില്‍ അദ്ദേഹത്തിന്റെ ഭക്തര്‍ക്ക് ആയിരക്കണക്കിന് ശകുനിമാരെയാണ് നേരിടേണ്ടിവരുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ച്, പുതിയ യൂണിറ്റുകളും ഉപകേന്ദ്രങ്ങളും തുടങ്ങണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് പി.എന്‍. ഈശ്വരന്‍ പറഞ്ഞു. സാമൂഹികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ശ്രമം വേണം. സാമൂഹികമായും, സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന നിരവധി കോളനികളുണ്ട്. അത്തരം കോളനികളുടെ ഉന്നമനത്തിന് പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ. പ്രസന്നമൂര്‍ത്തി അധ്യക്ഷത വഹിച്ചു. സേവാഭാരതിയുടെ സജീവപ്രവര്‍ത്തകന്‍ യദുകൃഷ്ണന്‍ തയാറാക്കിയ സിഡിയും കെ.എസ്. അരുണ്‍കുമാര്‍ രചിച്ച നാനാജി ദേശ്മുഖിന്റെ ജീവചരിത്രവും ചടങ്ങില്‍ പ്രകാശനം ചെയ്തു. രാഷ്ട്രീയ സേവാഭാരതി സംഘടനാ സെക്രട്ടറി രാഗേഷ് ജെയ്ന്‍, സ്വാഗതസംഘം അധ്യക്ഷന്‍ റിട്ട. മേജര്‍ സുധാകര്‍പിള്ള, പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, നരോത്തം ഷേക്‌സാരിയ ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ ഓജസ് പരേഖ്, സേവാഭാരതി സെക്രട്ടറി പി.ആര്‍. സജീവന്‍, ഡോ. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.