ആലപ്പുഴ: ശബരില തന്ത്രിയെ മന്ത്രി ജി. സുധാകരന് വീണ്ടും അവഹേളിച്ചു. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്ക്കില്ലെന്നാണ് സുധാകരന്റെ പരിഹാസ്യം.
തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ്. അയ്യപ്പനോട് കൂറുള്ള ആളുകള്‍ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ല. ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന് ഇരിക്കുമോ എന്ന കാര്യം സംശയമാണെന്നും സുധാകരന് പറഞ്ഞു.
വില്ലുവണ്ടിയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നേരത്തെ തന്ത്രിമാരുടെയും സംന്യാസിമാരുടെയും അടിവസ്ത്രത്തെ വരെ സുധാകരന് പരിഹസിച്ചിരുന്നു. അടുത്ത ദിവസം ഇക്കാര്യത്തില്‍ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. മുഖ്യമന്ത്രി ആലപ്പുഴ ജില്ലയില്‍ ഉള്ള ദിവസം വീണ്ടും തന്ത്രിയെ ആക്ഷേപിച്ച് സുധാകരന് രംഗത്തെത്തിയതും ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: