ബ്യൂണസ് അയേഴ്സ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്ത ജേഴ്്സി ഫിഫ പ്രസിഡന്റ്് ജിയാനി ഇന്‍ഫാന്റിനോ സമ്മാനിച്ചു.
ജി-20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെത്തിയ മോദി ഇന്‍ഫാന്റിനോയെ സന്ദര്‍ശിച്ചപ്പോഴാണ് പേരെഴുതിയ നീല ജേഴ്സി സമ്മാനിച്ചത്.
അര്‍ജന്റീന സന്ദര്‍ശിക്കുമ്പോള്‍ ഫുട്ബോളിനെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നത് അസാധ്യമാണ്. മറഡോണ, ലയണല്‍ മെസി എന്നിവരുള്‍പ്പെടെയുള്ള അര്‍ജന്റീനിയന്‍ താരങ്ങള്‍ ഇന്ത്യയില്‍ ജനീകയരാണ്. ഫിഫ പ്രസിഡന്റില്‍ നിന്ന് തനിക്കൊരു ജേഴ്സി കിട്ടി. അതിന് നന്ദി അറിയിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു.
‘യോഗ സമാധനത്തിന് ‘ എന്ന പരിപാടിക്കിടെ അര്‍ജന്റീനയും ഇന്ത്യയും തമ്മിലുള്ള ഫുട്ബോള്‍ ബന്ധത്തെക്കുറിച്ച പ്രധാനമന്ത്രി വിശദീകരിച്ചു. അര്‍ജന്റീനക്കാര്‍ക്ക് ഇന്ത്യന്‍ തത്വശാസ്ത്രത്തോടാണ് പ്രിയം. അതേസമയം ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരങ്ങളുടെ ആരാധകരാണ്. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: