അബുദാബി: പരമ്പര വിജയം നിശ്ചയിക്കുന്ന പാക്കിസ്ഥാന്- ന്യൂസിലന്‍ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോന്നുവീതം നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1) നില്‍ക്കുകയാണ്.
രണ്ടാം ടെസ്റ്റില്‍ പതിനാല് വിക്കറ്റുകള്‍ വീഴ്ത്തി പാക്കിസ്ഥാന് വിജയമൊരുക്കിയ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ റെക്കോഡിനടുത്തെത്തി നില്‍ക്കുകയാണ്. ഈ ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടെസ്റ്റ്് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടം യാസിര്‍ ഷായ്ക്ക് സ്വന്തമാകും. മുപ്പത്തിരണ്ടുകാരനായ ഷാ 32 ടെസ്റ്റില്‍ 195 വിക്കറ്റ് നേടിയിട്ടുണ്ട്. 36 ടെസ്റ്റില്‍ 200 വിക്കറ്റുകള്‍ നേടിയ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മെറ്റാണ് നിലവില്‍ ഏറ്റവും വേഗത്തില്‍ ഇരുനൂറ് വിക്കറ്റെടുത്ത ബൗളര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: