പാലക്കാട്: സേവാഭാരതിയുടെയും സംഘത്തിന്റെയും കേരളത്തിലെ പ്രവര്‍ത്തനം പ്രശംസനീയമെന്നും പ്രളയ സമയത്ത് സേവാഭാരതിയും സ്വയംസേവകരും നടത്തിയ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്നും രാഷ്ട്രീയ സേവാഭാരതി സംഘടനാ സെക്രട്ടറി രാഗേഷ് ജെയ്ന്‍. മലമ്പുഴയില്‍ സേവാഭാരതി സംസ്ഥാന സമ്മേളനത്തിന്റെ സമാരോപില്‍ മുഖ്യപ്രഭാണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബാലചന്ദ്രന് മന്ദത്ത് അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി.പി. മുരളീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. ശങ്കരന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് പ്രാന്ത സേവാ പ്രമുഖ് എ. വിനോദ് വരുംകാല പ്രവര്‍ത്തന മാര്‍ഗ രേഖ നല്കി. സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ. പ്രസന്നമൂര്‍ത്തി, സംസ്ഥാന സംഘടനാ കാര്യദര്‍ശി യു.എന്‍. ഹരിദാസ്,സംസ്ഥാന സമിതി അംഗം ഡോ. ശ്രീരാം ശങ്കര്‍, ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: