വാഷിങ്ടണ്‍ : അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് യുഎസില്‍ എത്തി. യുഎസ് പ്രിതിരോധ സെക്രട്ടറി ജെയിംസ് എന്‍. മാറ്റിസുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം ഇതുസംബന്ധിച്ച് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
നയതന്ത്ര, പ്രതിരോധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.
കൂടിക്കാഴ്ചയ്ക്കുമുമ്പ് നാഷണല്‍ സെമിറ്ററിയില്‍ മാറ്റിസിനൊപ്പം എത്തി നിര്‍മ്മല സീതാരാമന് പുഷ്പ ചക്രം അര്‍പ്പിക്കും. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ നാചുറല്‍ ഹിസ്റ്ററി, ഗാലറി ഓഫ് ആര്‍ട്സ് തുടങ്ങിയവ സന്ദര്‍ശിക്കുമെന്നും പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: