കൊച്ചി: മിന്നല്‍ പണിമുടക്കില്‍ ഏര്‍പ്പെട്ട 102 ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയ്ക്ക് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കെഎസ്ആര്‍ടിസിക്ക് സമര്‍പ്പിച്ച പരാതിയില്‍ ഒരു മാസത്തിനകം തീരുമാനം എടുക്കണമെന്നും കോടതി പറഞ്ഞു. പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനാണ് കോടതിയെ സമീപിച്ചത്.
റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഒക്ടോബര്‍ 16ന് വിവിധ ഡിപ്പോകളിലെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടി താല്കാലികമായി നിര്‍ത്തിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: