ചെന്നൈ: ആണ്‍കുട്ടികളുടെ ശ്രദ്ധയില്ലാതാവുമെന്ന് ആരോപിച്ച് തമിഴ്നാട്ടിലെ സ്കൂളില്‍ പൂക്കള്‍, മോതിരം, കൊലുസ് എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. പെണ്‍കുട്ടികള്‍ ഇവ ധരിച്ചുവരുന്നത് സ്കൂളിലെ ആണ്‍കുട്ടികളുടെ ശ്രദ്ധ നശിപ്പിക്കുമെന്ന കണ്ടെത്തലില്‍ തമിഴ്നാട് വിദ്യാഭ്യാസമന്ത്രി കെ. എ. സെങ്കോട്ടയ്യന്റേതാണ് ഈനടപടി.
ഗോബിചെട്ടിപാളയത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സിലെ കുട്ടികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണത്തില്‍ പങ്കെടുക്കവേയാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കുട്ടികള്‍ ക്ലാസ്സുകളില്‍ മോതിരം ധരിച്ചു വരുമ്പോള്‍ നഷ്ടപ്പെടുകയാണെങ്കില്‍ അത് പഠനത്തെ ബാധിക്കും. അതുകൊണ്ടാണ് നിരോധിക്കുന്നതെന്നും സെങ്കോട്ടയ്യന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: