അമരീന്ദര്‍ സിങ് പിതൃതുല്യനെന്ന്‌: സിദ്ദു

Monday 3 December 2018 4:02 pm IST

ചണ്ഡീഗഢ്:  പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പിതൃതുല്യനാണെന്ന് പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ച് നവജ്യോത് സിങ് സിദ്ദു. പാക്കിസ്ഥാനില്‍ നടന്ന കര്‍താര്‍പുര്‍ തീര്‍ത്ഥാടക ഇടനാഴിയുടെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് പങ്കെടുക്കവേ രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ ക്യാപ്റ്റനെന്നും അമരീന്ദര്‍ സിങ് സൈന്യത്തിന്റെ ക്യാപ്റ്റനാണെന്നുമായിരുന്നു സിദ്ദു പ്രസ്താവന നടത്തിയിരുന്നു. 

ഇതിനെ തുടര്‍ന്ന് അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും മന്ത്രിയുമായ സിദ്ധു പദവി രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്യാബിനറ്റില്‍ നിന്ന് രാജിവെച്ച് രാഹുല്‍ ഗാന്ധി പറയുന്ന ജോലി ചെയ്യാനാവശ്യപ്പെട്ട് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗതെത്തിയതോടെയാണ് സംഭവം വിവാദമായി. 

അതേസമയം അമരീന്ദര്‍ സിങ് തനിക്ക് പിതൃ തുല്യനാണ്. താന്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. നിലവിലെ പ്രശങ്ങള്‍ സ്വയം പരിഹരിച്ചുകൊള്ളാമെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.