ന്യൂദല്‍ഹി: ഭീം കൊേറഗാവ് കലാപക്കേസില്‍ അറസ്റ്റിലായ നക്സലുകള്‍ക്കെതിരെ പൂനെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഹാജരാക്കാന്‍ സുപ്രീംകോടതി മഹാരാഷ്ട്ര പോലീസിനോട് നിര്‍ദേശിച്ചു. ഡിസംബര്‍ എട്ടിനകം ഹാജരാക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 90 ദിവസത്തില്‍ കൂടുതല്‍ നല്‍കില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. അപ്പീലില്‍ 11ന് വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: