കേജ്‌രിവാള്‍ സര്‍ക്കാരിന് 25 കോടി പിഴ

Tuesday 4 December 2018 3:40 am IST

ന്യൂദല്‍ഹി: ദല്‍ഹിയിലെ അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇരുപത്തിയഞ്ചു കോടി രൂപ പിഴയിട്ടു. അന്തരീക്ഷ മലിനീകരണം തടയാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. തുക കേന്ദ്ര മലിനീകരണം നിയന്ത്രണ ബോര്‍ഡില്‍ അടയ്ക്കണം. 

ഇനി വീഴ്ച വരില്ലെന്ന് വ്യക്തമാക്കി ഇരുപത്തിയഞ്ചു കോടി രൂപയുടെ ജാമ്യം നല്‍കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും അന്തരീക്ഷ മലിനീകരണം തടയാന്‍ ദല്‍ഹി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.