സിദ്ദുവിനെതിരെ പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം രാജി വേണമെന്ന് മന്ത്രിമാര്‍

Tuesday 4 December 2018 3:43 am IST

ജലന്ധര്‍: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ മുന്‍ ക്രിക്കറ്റ് താരവും സംസ്ഥാന മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു നടത്തിയ പരാമര്‍ശം പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപത്തിന് തുടക്കമിട്ടു. സംസ്ഥാനത്തെ നാല് മന്ത്രിമാര്‍ സിദ്ദുവിന്റെ രാജി ആവശ്യപ്പെട്ടു. 

മന്ത്രിമാരായ തൃപ്ത് രജീന്ദര്‍ ബാജ്‌വ, സുഖ്‌വിന്ദര്‍ സിങ് സര്‍ക്കാരിയ, റാണാ ഗുര്‍മീത് സിങ് സോധി, സാധു സിങ്് ധരംസോഥ് എന്നിവരാണ്  സിദ്ദുവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് തന്റെ ക്യാപ്റ്റനെന്നും, മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സൈന്യത്തിന്റെ ക്യാപ്റ്റനെന്നുമാണ് കോണ്‍ഗ്രസ് നേതാവു കൂടിയായ സിദ്ദു പറഞ്ഞത്. രാഹുലിന് കടന്നുചെല്ലാന്‍ പോലും പറ്റാത്ത പഞ്ചാബ് കോണ്‍ഗ്രസില്‍, മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നേതാക്കളെ ചൊടിപ്പിച്ചു. 

ഹൈദരാബാദില്‍ കോണ്‍ഗ്രസിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടെ വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദുവിന്റെ പരാമര്‍ശം. കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ നിര്‍മാണോദ്ഘാടനത്തിന് രാഹുലിന്റെ നിര്‍ദേശപ്രകാരമാണ് പാക്കിസ്ഥാനില്‍ പോയതെന്ന സിദ്ദുവിന്റെ പ്രസ്താവനയും വിവാദമായിരുന്നു. പാക് സന്ദര്‍ശനം മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിലക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.