പ്രീ സ്‌കൂളുകള്‍ക്കായി സമഗ്ര നയം രൂപീകരിക്കും: വിദ്യാഭ്യാസ മന്ത്രി

Tuesday 4 December 2018 4:13 am IST

തിരുവനന്തപുരം: പ്രീ സ്‌കൂളുകള്‍ക്കായി സമഗ്ര നയം രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വരൂപിച്ച് ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂളുമായി സഹകരിച്ച് എസ്‌സിഇആര്‍ടി നിയമനിര്‍മാണം നടത്തും. 

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം 420 സ്‌കൂളുകളില്‍ അങ്കണവാടികളെ ബന്ധിപ്പിച്ചുള്ള ക്ലസ്റ്റര്‍ അധിഷ്ഠിത പ്രീ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നു. 50 വിദ്യാര്‍ഥികള്‍ പോലുമില്ലാതെ ഹൈസ്‌കൂള്‍ തലം വരെ 2,797 വിദ്യാലയങ്ങളുണ്ട്. ഇതില്‍ സര്‍ക്കാര്‍- 1,213, എയ്ഡഡ്- 1,523 അണ്‍ എയ്ഡഡ്- 61 സ്‌കൂളുകളാണുള്ളത്. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 50 വിദ്യാര്‍ഥികളില്ലാത്ത 21 സ്‌കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലും ഒരു എയ്ഡഡ് ജനറല്‍ സ്‌കൂളുമുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

സംസ്ഥാനത്ത് എല്‍പി, യുപി സ്‌കൂളുകളില്‍ സ്ഥിരം അധ്യാപകരുടെ 6,326 ഒഴിവുകള്‍ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. എല്‍പി, യുപി വിഭാഗങ്ങളില്‍ മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ഒഴിവുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.