തിരുവനന്തപുരം: പെട്രോള്‍ നികുതിയിനത്തില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷം 3226.99 കോടി രൂപയും, ഡീസലില്‍ നിന്ന് 3823.30 കോടി രൂപയും വരുമാനമുണ്ടായെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ഈ സമ്പത്തിക വര്‍ഷം ഒക്ടോബര്‍ 31 വരെ പെട്രോളില്‍ നിന്ന് 1843.89 കോടി രൂപയും, ഡീസലില്‍ നിന്ന് 2015.91 കോടി രൂപയും ലഭിച്ചു. ഒരു ലിറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള് 17.97 രൂപയും, ഡീസലിന് 14.22 രൂപയും നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: