ഏലൂര്‍(കൊച്ചി): ഏഷ്യാനെറ്റ് സംപ്രേഷണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം ഉദ്യോഗമണ്ഡല്‍ ഫാക്ട് ടൗണ്‍ഷിപ്പ് ഹൈസ്കൂള്‍ ഗ്രൗണ്ടിലെ വേദിയില്‍ നടന്നു. നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്ഹാസന് എന്നിവര്‍ ചേര്‍ന്ന് ഏഷ്യാനെറ്റിന്റെ ലോഗോ അനാച്ഛാദനം ചെയ്തു. സ്റ്റാര്‍ ഇന്ത്യ സൗത്ത് മാനേജിങ് ഡയറക്ടര്‍ കെ. മാധവന് സംസാരിച്ചു.
സഞ്ജയ് ജെയിന്, കെവിന് ദാസ്, നടന്മാരായ ജയറാം, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയന്, മണിയന്‍പിള്ള രാജു, മാമുക്കോയ, നടിമാരായ പ്രയാഗ, കെപിഎസി ലളിത തുടങ്ങിയവര്‍ പങ്കെടുത്തു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ത്രയംബകം നൃത്താവിഷ്കാരം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: