ദോഹ: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം 31 വരെ നീട്ടി. ദേശീയ ദിനാഘോഷങ്ങളും മറ്റും പരിഗണിച്ചാണിത്. ഡിസംബര്‍ ഒന്നു വരെയായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.
ദേശീയദിനാഘോഷങ്ങളും സായിദ് വര്‍ഷാചരണവും പ്രമാണിച്ചാണ് വീണ്ടും ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയത്. ഡിസംബര്‍ രണ്ടിന് പുതിയ കാലാവധി നിലവില്‍ വന്നു. ഇതോടെ താമസരേഖകള്‍ ശരിയാക്കാന്‍ ഒരു മാസം കൂടി സമയം നീട്ടിക്കിട്ടി.
യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വകുപ്പ് അധികൃതര്‍ ഇന്നലെ രാവിലെയാണ് കാലാവധി നീട്ടിയത് പ്രഖ്യാപിച്ചത്. കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്നു സൂചനയുണ്ടായിരുന്നെങ്കിലും നവംബര്‍ 30 വരെ പ്രഖ്യാപനമൊന്നും വന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: