കൊച്ചി: ശബരിമല തീര്‍ഥാടകര്‍ക്കായി നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ് നടത്താന്‍ അനുമതി തേടി തൃശൂരിലെ ശ്രീവപുര ട്രസ്റ്റ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കാണ് സര്‍വീസ് നടത്താന്‍ അനുമതിയുള്ളത്. പമ്പയിലേക്ക് എത്താനും മടങ്ങാനും അയ്യപ്പ ഭക്തര്‍ 40 രൂപ വീതം മുടക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ശബരിമലയില്‍ പമ്പ-നിലയ്ക്കല്‍ റൂട്ട് ദേശസാല്‍കൃത റൂട്ടല്ലെന്നും സൗജന്യ സര്‍വീസ് നടത്താന്‍ അനുവദിച്ചാല്‍ ഭക്തര്‍ക്ക് പ്രയോജനം ലഭിക്കുമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഇതു നിരസിച്ചു. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് മാത്രം അനുമതി നല്കി നവംബര്‍ ഒന്നിന് ഡിവിഷന് ബെഞ്ച് വിധി പറഞ്ഞിരുന്നു. സമാന ആവശ്യങ്ങളുമായി വന്ന ഹര്‍ജികള്‍ അന്ന് തള്ളിയതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ ഹര്‍ജിയും തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: