കണ്ണൂര്‍: മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള നാവികര്‍ പങ്കെടുക്കുന്ന രാജ്യാന്തര പായ് വഞ്ചിയോട്ട മത്സരത്തിന് ഏഴിമല നാവിക അക്കാദമിയില്‍ തുടക്കമായി. ഫ്രാന്‍സ്, ജര്‍മ്മനി, ഇറാന്, ആസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇസ്രായേല്‍, ഇറ്റലി, മലേഷ്യ, മ്യാന്മര്, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, യുഎഇ, യുകെ, യുഎസ്എ, കാനഡ, ബ്രസീല്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാവികരാണ് അഡ്മിറല്‍ കപ്പിനായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ നാവിക അക്കാദമിയും ദേശീയ പ്രതിരോധ അക്കാദമിയും പങ്കെടുക്കുന്നുണ്ട്.
ഏഴിമല നാവിക അക്കാദമിയോട് ചേര്‍ന്നുള്ള എട്ടിക്കുളം കടലിലാണ് മത്സരം നടക്കുന്നത്. ഓരോ രാജ്യത്തെയും പ്രതിനിധാനം ചെയ്ത് രണ്ടു വഞ്ചികള്‍ വീതം പങ്കെടുക്കും. നാവിക അക്കാദമി കമാഡന്റ് ആര്.ബി.പണ്ഡിറ്റ് മത്സരം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: