വാഷിങ്ടണ്‍: തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സമാധാന ശ്രമങ്ങള്‍ക്ക് 40 വര്‍ഷം തന്നെ ധാരാളമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമാധാന ശ്രമങ്ങളെ പാക്കിസ്ഥാന് പിന്തുണയ്ക്കണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്.
പാക്കിസ്ഥാന് വ്യക്തമായ സന്ദേശ നല്കി കൊണ്ടായിരുന്നു മാറ്റിസിന്റെ പ്രതികരണം. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെ സ്വാഗതം ചെയ്തു കൊണ്ട് പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യാരാഷ്ട്ര സഭയുടേയും മോദിയുടേയും അഫ്ഗാന്റെയും സമാധാന ശ്രമങ്ങളെ ഏവരും പിന്തുണയ്ക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭൂകണ്ഡത്തിലെ എല്ലാ ഉത്തരവാദിത്ത രാജ്യങ്ങളും സമാധാന ശ്രമങ്ങളില്‍ പങ്കുകൊള്ളിക്കാനാണ് ശ്രമം. ഇതിലൂടെ ഒരു നല്ല ലോകം കെട്ടിപടുക്കുക എന്നതാണ് ലക്ഷ്യമെന്നും മാറ്റിസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: