തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ അനിശ്ചിതകാല നിരാഹാരസമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണ്ണമായും പിന്‍വലിക്കുക, കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, ശബരിമലയില്‍ അയ്യപ്പ വേട്ട നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എ.എന്‍ രാധാകൃഷ്ണന് സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഇന്നലെ സരോജ് പാണ്ഡെ എം.പിയാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: