വാഷിങ്ടണ്‍: അമേരിക്കയെ പ്രധാന പ്രതിരോധ പങ്കാളിയായാണ് ഇന്ത്യ കാണുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് അമേര്ക്കയിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
പെന്റഗണില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതിരോധ പങ്കാളിത്തത്തിലെ ഇരുരാജ്യങ്ങളുടേയും വളര്‍ച്ച അനുദിനം വളര്‍ന്നു വരികയാണെന്ന് സീതാരാമന് വ്യക്തമാക്കി.
പുതിയ യുഎസ് ദേശീയ സുരക്ഷാ നിലവാരമനുസരിച്ച് ഇന്ത്യ-അമേരിക്ക പ്രതിരോധ ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും കാലങ്ങളായി അതിന്റെ അടിത്തറ വളരെ ബലപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: