ഉലകനായകന് കമല്ഹാസന് തന്റെ അഭിനയസപര്യ അവസാനിപ്പിക്കുന്നു. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 കഴിഞ്ഞാല്‍ താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമല്‍.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് കൊണ്ടാണ് താന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പൂര്‍ണമായും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് തീരുമാനം.
അഭിനയത്തിന് പുറമേ നിര്‍മാതാവായും ഗായകനായും തിളങ്ങിയ കമല്‍ ഹാസന് രാഷ്ട്രീയത്തിലേക്കും ഇറങ്ങിയിരുന്നു. കമല്‍ ഹാസന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍.
ഇന്ത്യന്‍ 2 റിലീസിനെത്തുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെയാണ് ആരാധകരെ നിരാശപ്പെടുത്തുന്ന ഈ വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: