ആലപ്പുഴ: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകരുത്. അല്ലെങ്കില്‍ പോകണമെന്ന് നിര്‍ബന്ധം ഉണ്ടാകരുതെന്ന് പൂര്‍ണമായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവതീപ്രവേശനത്തെ വനിതാമതിലിനോട് ബന്ധിപ്പിച്ചാല്‍ എസ്എന്‍ഡിപി പിന്മാറുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.വനിത മതില് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയാണ്. ശബരിമലയുമായി വനിതാ മതിലിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ല. വനിതാ മതില് നവോത്ഥാനത്തെ ഓര്‍മ്മപ്പെടുത്താനുള്ളതാണ്.
നവോത്ഥാന നായകന്മാര് ചെയ്തിരുന്ന ചരിത്രത്തെ ഓര്‍മ്മപ്പെടുത്താനും പില്ക്കാലത്ത് അതിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി ചിന്തിക്കുവാനും അവസരം ഒരുക്കുകയാണ്. വനിതാ മതില്, അല്ലെങ്കില്‍ നവോത്ഥാന മതില് തുടങ്ങി പല പേരുകള്‍ പറയുന്നു. അതില്‍ യുവതികളുടെ ശബരിമല പ്രവേശനം ഉള്‍പ്പെടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: