കൊച്ചി : ശബരിമലയിലെ പോലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചുമത്തിയ പിഴ അടയ്ക്കില്ലന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ശോഭ സുരേന്ദ്രന്റെ ഹര്‍ജിയില്‍ വികൃതമായ ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി 25000 രൂപ പിഴ അടയ്ക്കാന്‍ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണത്തിലാണ് ശോഭ സുരേന്ദ്രന് ഇക്കാര്യം അറിയിച്ചത്.
വില കുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ല. കോടതി പറയുന്ന എല്ലാകാര്യവും അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ശോഭ സുരേന്ദ്രന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: