കണ്ണൂര്‍: ഇന്ത്യയ്ക്കു പുറമേ പോര്‍ച്ചുഗല്‍, മലേഷ്യ, തായ്ലന്ഡ്, ഖത്തര്‍, ഇറാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫണല്‍ ചൂണ്ടക്കാരില്‍ നിന്ന് രാജ്യത്തിന്റെ അഭിമാനമായി രണ്ട് കണ്ണൂര്‍ സ്വദേശികള്‍. മംഗലാപുരം തുറമുഖത്ത് നടന്ന അന്താരാഷ്ട്ര മീന്പിടിത്തമത്സരത്തില് (ഫിഷിങ് സ്പോര്‍ട്സ്) ഡുവോ ഇന്റര്‍നാഷണല്‍ പ്രത്യേക ഉപകരണങ്ങളുപയോഗിച്ചുള്ള ഏറ്റവും വലിയ മീന്‍പിടിക്കുന്ന വിഭാഗത്തിലും കൂടുതല്‍ എണ്ണം മീന്‍പിടിക്കുന്ന വിഭാഗത്തിലും കണ്ണൂരില്‍ ചൂണ്ടക്കാര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഏറ്റവും വലിയ മീന്‍പിടിക്കുന്ന വിഭാഗത്തില്‍ കണ്ണൂരിലെ കെ.കൃഷ്ണകുമാറും കൂടുതല്‍ എണ്ണം മീന്‍പിടിക്കുന്ന വിഭാഗത്തില്‍ രയരോത്തെ എം.ജി.അജിത്കുമാറുമാണ് ഒന്നാംസ്ഥാനം നേടിയത്. ഇന്ത്യയടക്കം ആറു രാജ്യങ്ങളില്‍നിന്നുള്ള പ്രൊഫഷണല്‍ ആഗ്ലേഴ്സ് പങ്കെടുത്ത മത്സരത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത 15 പേരില്‍ നിന്നാണ് കണ്ണൂരുകാരായ ഇരുവരും വിജയം നേടിയത്. രണ്ടു ദിവസങ്ങളിലായി രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരുന്നു മൂന്നിനങ്ങളിലായാണ് മത്സരം നടന്നത്. മലബാര്‍ ആംഗ്ലേഴ്സ് ക്ലബ്ബിന്റെ സ്ഥാപക നേതാവ് കൂടിയാണ് പാപ്പിനിശ്ശേരി സ്വദേശിയായ കെ.കൃഷ്ണകുമാര്‍. ആലക്കോട് രയരോം പൊയില്‍ സ്വദേശിയാണ് എം.ജി.അജിത്ത്കുമാര്‍. മംഗലാപുരത്ത് നടന്ന സമാപനച്ചടങ്ങില്‍ ഇരുവരും ട്രോഫിയും കാഷ് െ്രെപസും ഏറ്റുവാങ്ങി. ആദ്യമായാണ് ഇത്തരം അന്താരാഷ്ട്ര മത്സരത്തില്‍ കണ്ണൂര്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: