എഐടിയുസി സംസ്ഥാന സമ്മേളനം 9 മുതല്‍ കണ്ണൂരില്‍

Tuesday 4 December 2018 4:30 pm IST

 

കണ്ണൂര്‍: എഐടിയുസിയുടെ പതിനേഴാമത് സംസ്ഥാന സമ്മേളനം 9, 10, 11, 12 തീയതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറിയും സംഘാടകസമിതി ചെയര്‍മാനുമായ അഡ്വ.പി.സന്തോഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

9 ന് രാവിലെ 10 മണിക്ക് എബി ബര്‍ദ്ദന്‍ നഗറില്‍ (മുനിസിപ്പല്‍ ഹൈസ്‌കൂള്‍) നടക്കുന്ന സ്ത്രീ തൊഴിലാളി സമ്മേളനം എഐടിയുസി ദേശീയ സെക്രട്ടറി വഹീദ നിസാം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് എ.ബി.ബര്‍ദന്‍ നഗറില്‍ 'കേരള വികസനം സാധ്യതകളും വെല്ലുവിളികളും' സെമിനാര്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ.കെ.രവി മാമന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 

12 ന് നാല് മണിക്ക് തൊഴിലാളി പ്രകടനവും കലക്‌ട്രേറ്റ് മൈതാനിയില്‍ പൊതുസമ്മേളനവും നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സി.പി.സന്തോഷ്‌കുമാര്‍, പബ്ലിസിറ്റി കമ്മറ്റി ചെയടര്‍മാന്‍ സി.പി.ഷൈജന്‍, എഐടിയുസി ജില്ലാ പ്രസിഡന്റ് കെ.ടി.ജോസ് എന്നിവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.