ഇസ്ലമാബാദ്: 2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നെങ്കില്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെട്ടേനെയെന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പറഞ്ഞതായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. മുന്‍ വിദേശമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നട്വര് സിങ്ങും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നെന്നും ഇമ്രാന് പറഞ്ഞു.
കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനടുത്ത് സാധ്യതകളുണ്ടെന്നാണ് ഇത് കാണിക്കുന്നത്. അതിനടുത്തേക്ക് ഇരു രാജ്യങ്ങളും എത്തിയിരുന്നെന്നും ഇമ്രാന് പറഞ്ഞു. വിഷയം ഒത്തുതീര്‍പ്പാക്കുന്നതിന് മൂന്നു നാലു വഴികള്‍ മുന്നിലുണ്ട്. സജീവ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാകില്ല.
ഇന്ത്യയെയും പാകിസ്ഥാനെയും പോലെയുള്ള രണ്ട് ആണവശക്തികള്‍ യുദ്ധം ചെയ്താല്‍ വലിയ പ്രത്യാഘാതമുണ്ടാകും. പാകിസ്ഥാന് അയല്‍രാജ്യങ്ങളുമായി സൗഹൃദ ബന്ധത്തിനാണ് താത്പര്യം. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇന്ത്യ തയാറാകുന്നില്ലെന്നും അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: