കഥകളി സംഘം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്ര തിരിച്ചു

Wednesday 5 December 2018 2:33 am IST

കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ചെറുതുരുത്തി കഥകളി സ്‌കൂള്‍ ഡയറക്ടര്‍ വെള്ളിക്കോത്ത് സ്വദേശി കലാമണ്ഡലം ഗോപാലകൃഷ്ണനും സംഘവും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്ര തിരിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യ ഫെസ്റ്റിവലില്‍ സംഘം കഥകളിയും കഥകളി ഡമോണ്‍സ്‌ട്രേഷനും വര്‍ക്ക്‌ഷോപ്പും നടത്തും. 5ന് സെന്റഗാലര്‍, 6ന് ബേസല്‍, 7ന് ബൈര്‍ണെ എന്നീ നഗരങ്ങളിലാണ് പരിപാടി. മഹാകവി പി യുടെ മകള്‍ എം. രാധമ്മയുടെയും സ്വാതന്ത്ര്യസമര സേനാനി പരേതനായ പി. ശങ്കരന്‍ നായരുടെയും മകനാണ് ഗോപാലകൃഷ്ണന്‍. 

കലാമണ്ഡലം ഉദയകുമാര്‍ (ചെറുതുരുത്തി), കലാമണ്ഡലം ശിവദാസന്‍ (പട്ടാമ്പി), മഹേന്ദ്രന്‍ (കൂത്തുപറമ്പ്), കലാമണ്ഡലം അരവിന്ദ് (കോഴിക്കോട്), കലാമണ്ഡലം മുരളീധരന്‍ (പാലക്കാട്), സദനം വിവേക് (എറണാകുളം) എന്നിവരും സംഘത്തിലുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.