ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ദല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പേര് ദല്‍ഹി ക്യാപിറ്റലെന്ന് മാറ്റിയതായി ടീം ഉടമകളായ ജിഎംആര്‍ ഗ്രൂപ്പും ജെഎസ്ഡബ്ളിയു സ്പോര്‍ട്സും അറിയിച്ചു.ടീമിന്റെ അമ്പതു ശതമാണം ഓഹരികള്‍ ജെഎസ്ഡബ്ളിയു വാങ്ങിയതിനെ തുടര്‍ന്നാണ് ദല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പേരുമാറ്റിയത്.
താരലേലത്തിന് മുമ്പ് ദല്‍ഹി മുന്‍ ക്യാപറ്റ്ന്‍ ഗൗതം ഗംഭീര്‍, ജേസണ്‍ റോയ്്, ഗ്ലെന്‍ മാക്സ്വെല്, ലിയാം പ്ലങ്കറ്റ്, മുഹമ്മദ് ഷമി തുടങ്ങിയവരെ ഒഴിവാക്കി. യുവതാരങ്ങളായ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, പൃഥ്്വി ഷാ എന്നിവരാണ് ടീമിന്റെ ശക്തി. മുഹമ്മദ് കൈഫിനെ നേരത്തെ സഹ പരിശീലകനായി നിയമിച്ചു. റിക്കി പോണ്ടിങ്ങാണ് മുഖ്യ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: