തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് നടത്തി വരുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ശബരിമലയിലലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ. സുരേന്ദ്രനെതിരെ കെട്ടിച്ചമച്ചിട്ടുള്ള കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എ.എന്‍. രാധാകൃഷ്ണന് സമരം ചെയ്യുന്നത്.
ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ പിന്‍വലിക്കുന്നതിനായി പിണറായി സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് രാധാകൃഷ്ണന് അറിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുതിര്‍ന്ന എന്‍ഡിഎ നേതാക്കള്‍ സമരപ്പന്തല്‍ എത്തും.
15 ദിവസത്തിനുള്ളില്‍ ശബരിമലയിലെ നിരോധനാജ്ഞമൂലമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: