കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. പ്രവാസി എഞ്ചിനീയറില്‍ നിന്നും പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഹൈക്കോടതി ഉത്തരവിനെതിരെ പി.വി അന്‍വര്‍ നല്കിയ പുനഃപരിശോധന ഹര്‍ജി തള്ളി. മലപ്പുറം സ്വദേശിയായ പ്രവാസി എഞ്ചിനീയറില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. എംഎല്‍എക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി സലീമിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
അന്‍വറിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകളും സലിം പോലീസിന് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: